റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പടക്ക നിയന്ത്രണം : സ്വാഗതം ചെയ്ത് കെസിബിസി ജാഗ്രതാ കമ്മീഷൻ

October 20, 2024 - 5:17 am

കൊച്ചി:കാർബണ്‍ ബഹിർഗമനവും അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തിയ തീരുമാനത്തെ കെസിബിസി ജാഗ്രതാ കമ്മീഷൻ സ്വാഗതം ചെയ്തു. ഹരിതശീലവർഷമായി ആചരിക്കാൻ 2024 ഓഗസ്റ്റ് മാസം കേരള കത്തോലിക്കാ മെത്രാൻ സമിതി തീരുമാനമെടുത്തിട്ടുണ്ട്. വെടിമരുന്നിന്‍റെ അനിയന്ത്രിതമായ ഉപയോഗം വലിയ പാരിസ്ഥിതിക പ്രതിസന്ധികളിലേക്കു നയിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അക്കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത് എന്തുകൊണ്ടും ഉചിതമാണ്.

കാലോചിതമായ തീരുമാനം

ഈ പശ്ചാത്തലത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തിനു നല്‍കിയിരിക്കുന്ന പുതിയ മാർഗനിർദേശങ്ങള്‍ സ്വീകാര്യമാണെന്നും കത്തോലിക്കാ സംഘടനകളും വിവിധ പ്രസ്ഥാനങ്ങളും രൂപതകളും ഈ നിലപാടിനോട് യോജിച്ച്‌ നയരൂപീകരണം നടത്തുന്നത് കാലോചിതവും യുക്തവുമാണെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി റവ.ഡോ. മൈക്കിള്‍ പുളിക്കല്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *