ഹൈദരബാദ്: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രായക്കൂടുതല്‍ ഉള്ള ആളുകളുടെ എണ്ണം വർധിക്കുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അതിനാല്‍ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആളുകള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്നും മുഖ്യമന്ത്രി .ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നത് ചൂണ്ടിക്കാട്ടിയാണ് ദമ്പതികളോടുള്ള ചന്ദ്രബാബു നായിഡുവിന്റെ അഭ്യർത്ഥന.
.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവർക്ക് മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ അർഹതയുണ്ടാകൂ എന്ന നിയമം കൊണ്ടുവരാൻ തന്റെ സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള ജനസംഖ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സാഹചര്യത്തിലാണ് നായിഡുവിന്റെ വിചിത്ര പരാമർശം
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ മാത്രം മത്സരിപ്പിക്കാൻ ഞങ്ങള്‍ പുതിയ നിയമം കൊണ്ടുവരും“
“കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കാനും കൂടുതല്‍ കുട്ടികളുണ്ടാകാൻ ദമ്പതികളെ പ്രോത്സാഹിപ്പിക്കാനും ഞങ്ങള്‍ ആലോചിക്കുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്ന മുൻ നിയമം ഞങ്ങള്‍ റദ്ദാക്കി. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ മാത്രം മത്സരിപ്പിക്കാൻ ഞങ്ങള്‍ പുതിയ നിയമം കൊണ്ടുവരും”- ചന്ദ്രബാബു നായിസു പറഞ്ഞു
ആന്ധ്രാപ്രദേശില്‍ ശരാശരി ജനസംഖ്യാ വളർച്ച 1.6 ശതമാനമായി കുറഞ്ഞു.
യുവതലമുറ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിദേശത്തേക്കും കുടിയേറിയതോടെ പല ജില്ലകളിലും ഗ്രാമങ്ങളിലും പ്രായമായവർ മാത്രമാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ശരാശരി ജനസംഖ്യാ വളർച്ച 1950 കളില്‍ 6.2 ശതമാനത്തില്‍ നിന്ന് 2021 ല്‍ 2.1 ആയി കുറഞ്ഞുവെന്നും ആന്ധ്രാപ്രദേശില്‍ ഇത് 1.6 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി..
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളത് സ്ഥിരതയുള്ള ജനസംഖ്യ ഉറപ്പാക്കും“-.
“2047ന് ശേഷം ആന്ധ്രാപ്രദേശില്‍ യുവാക്കളെക്കാള്‍ കൂടുതല്‍ പ്രായമായവർ ഉണ്ടാകും. ജപ്പാനിലും ചൈനയിലും യൂറോപ്പിലെ പല രാജ്യങ്ങളിലും ഇത് ഇതിനകം സംഭവിക്കുന്നു. കൂടുതല്‍ കുട്ടികളുണ്ടാവുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്. നിങ്ങള്‍ ഇത് നിങ്ങള്‍ക്കായി ചെയ്യുന്നില്ല, അത് രാജ്യത്തിന് വേണ്ടിയുള്ളതാണ്, ഇത് സമൂഹത്തിനും ഒരു സേവനമാണ്.രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളത് സ്ഥിരതയുള്ള ജനസംഖ്യ ഉറപ്പാക്കും”-നായിഡു പറഞ്ഞു
ആന്ധ്രാപ്രദേശിലെ ജനസംഖ്യയുടെ ശരാശരി പ്രായം നിലവില്‍ 32 ആണെങ്കില്‍, 2047 ആകുമ്പോഴേക്കും ഇത് 40 ആകുമെന്ന് ഇതിന് മുൻപും ആശങ്ക പ്രകടപ്പിച്ചിരുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന നിയമം ഓഗസ്റ്റ് ഏഴിന് സംസ്ഥാന മന്ത്രിസഭ റദ്ദാക്കിയിരുന്നു.