മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു

മുംബൈ : മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ സി പി അജിത് പവാർ വിഭാഗം അംഗവുമായ ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു. 2024 ഒക്ടോബർ 12 ശനിയാഴ്ച രാത്രി 9.30 ഓടൊണ് സംഭവം . സിദ്ദിഖിന്റെ മകനും ബാന്ദ്ര ഈസ്റ്റ് എം എല്‍ എയുമായ സീഷന്റെ ഓഫീസിന് സമീപം വെച്ചായിരുന്നു ആക്രമണം.

സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

അക്രമികള്‍ ആറ് റൗണ്ട് വെടിയുതിർത്തതായി വൃത്തങ്ങള്‍ അറിയിച്ചു. സിദ്ധിഖിനെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് വെടിയുണ്ടകള്‍ സിദ്ദീഖിന്റെ ദേഹത്ത് പതിച്ചതായും അദ്ദേഹത്തിന്റെ ഒരു സഹായിക്ക് വെടിയേറ്റതായും വൃത്തങ്ങള്‍ അറിയിച്ചു.സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →