ഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ നിരവധി കമ്പനികളുടെ ഓഹരിയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി. രത്തന്‍ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ ടാറ്റയുടെ ഓഹരികളില്‍ എല്ലാം വലിയ തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഒക്ടോബർ 11 വെള്ളിയാഴ്ച്ച ടാറ്റാ ഗ്രൂപ്പ് കമ്പനിയുടെ പുതിയ ചെയര്‍മാനായി നോയല്‍ ടാറ്റയെ നിയമിച്ച് കൊണ്ടുള്ള തീരുമാനം പുറത്തുവന്നതോടെയാണ്ഈ വർദ്ധനവ്. ഇത് ഓഹരി വിപണിയില്‍ വലിയ നേട്ടങ്ങളാണ് ടാറ്റയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.
നോയല്‍ ടാറ്റ പുതിയ ആളല്ല.
പുതിയ നിയമനത്തോടെ ടാറ്റ ഗ്രൂപ്പിലെ രണ്ട് പ്രമുഖ ചാരിറ്റബിള്‍ സംഘടനയെ നയിക്കുന്നത് നോയലായി മാറും. ടാറ്റ ഗ്രൂപ്പില്‍ പക്ഷേ നോയല്‍ പുതിയ ആളല്ല. അതുകൊണ്ട് വലിയ പ്രതിസന്ധികള്‍ അദ്ദേഹത്തിനില്ല. ടാറ്റ ട്രസ്റ്റില്‍ നേരത്തെ തന്നെ ഭാഗമാണ് നോയല്‍ ടാറ്റ. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിലും, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിലും ട്രസ്റ്റിയാണ് നോയല്‍ ടാറ്റ. ഈ രണ്ട് ട്രസ്റ്റുകള്‍ക്കും ടാറ്റ സണ്‍സില്‍ 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് എന്റിറ്റിയാണ് ഇവര്‍. ഈ രണ്ട് ട്രസ്റ്റുകള്‍ക്കും ടാറ്റ സണ്‍സില്‍ 52 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓഹരികളെ മാനേജ് ചെയ്യുന്നത് ടാറ്റാ സണ്‍സാണ്
വിവിധ ടാറ്റ കമ്പനികളിലെ ഓഹരികളെ മാനേജ് ചെയ്യുന്നത് ടാറ്റാ സണ്‍സാണ്. ടാറ്റ സണ്‍സിന് ടിസിഎസ്സില്‍ 71.7 ശതമാനം ഓഹരികളാണ് സ്വന്തമായിട്ടുള്ളത്. ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനില്‍ 68.5 ശതമാനവും, ടാറ്റ പവറില്‍ 45.2 ശതമാനവും, ടാറ്റാ മോട്ടോഴ്‌സില്‍ 43.7 ശതമാനവും, ടാറ്റ എല്‍സിയില്‍ 42.2 ശതമാനം ഓഹരി പങ്കാളിത്തവുമാണ് ഉള്ളത്