ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ട്രിച്ചിയിൽ തിരിച്ചിറക്കി

ചെന്നൈ: ∙ സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്നശേഷം എയർ ഇന്ത്യയുടെ ട്രിച്ചി–ഷാർജ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. വിമാനത്തിന്റെ ലാൻഡിങ് ഗിയറിന് പ്രശ്നങ്ങൾ നേരിട്ടതായാണു വിവരം. ഒക്ടോബർ 11 ന് വൈകിട്ട് 5.40നാണു 141 യാത്രക്കാരുമായി വിമാനം ട്രിച്ചി വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ടത്.

യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തും

യാത്രക്കാരിൽ അധികവും തമിഴ്നാട് സ്വദേശികളായിരുന്നു. സാങ്കേതിക തകരാറുണ്ടായതിന് പിന്നാലെ ട്രിച്ചി വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. തുടർന്നു 20 ആംബുലൻസുകളും 18 ഫയർ എൻജിനുകളും സജ്ജമാക്കിയിരുന്നു. ഇന്ധനം ചോർത്തി കളയാൻ വിമാനംആകാശത്ത് വട്ടമിട്ടു. 8.15 ഓടെ വിമാനം ട്രിച്ചിയിൽ ഇറക്കി. 8.20ന് ഷാർജയിൽ എത്തേണ്ടതായിരുന്നു വിമാനം. സാങ്കേതിക തകരാർ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്നും യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →