ഡല്‍ഹി: ജമ്മുകാശ്‌മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറൻസ് സർക്കാരിന്റെ മുൻഗണന സംസ്ഥാന പദവി പുനഃസ്ഥാപിക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് . സഖ്യ സർക്കാർ സുതാര്യമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നു.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ജനവിധിയുമായി പൊരുത്തപ്പെടുന്നില്ലെന്നും വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നെന്നും കോണ്‍ഗ്രസ്.തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട പരാതികള്‍ ശേഖരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ബി.ജെ.പി സ്ഥാനാർത്ഥി ജയിച്ച മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ പല റൗണ്ടുകള്‍ക്കു ശേഷവും 99 ശതമാനം ബാറ്ററിയുണ്ടായിരുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. എന്നാൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ ജയിച്ച മണ്ഡലങ്ങളിലാകട്ടെ 60-70 ശതമാനം വരെയായിരുന്നു ബാറ്ററി.
.
