റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവജന വിരുദ്ധ നയങ്ങളാണ് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

October 5, 2024 - 6:45 pm

ഡല്‍ഹി : മോദി സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങളാണ് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ‘എക്‌സി’ല്‍ കുറിച്ചു. പശ്ചിമേഷ്യയില്‍ യുദ്ധഭീതി വ്യാപിക്കുന്നതിനിടെ ഇന്ത്യയില്‍ നിന്ന് 15,000 തൊഴിലാളികളെ ഇസ്രയേലിലേക്ക് റിക്രൂട്ട് ചെയ്യാന്‍ മോദി സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ദേശീയ നൈപുണ്യ വികസന സഹകരണത്തിലൂടെയാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യിക്കുന്നത്.

പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള തന്ത്രങ്ങൾ മാത്രം

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് മുമ്പും രാജ്യത്ത് നിന്നുള്ള യുവാക്കളെ സംശയാസ്പദമായ ഏജന്റുമാര്‍ കബളിപ്പിച്ചിരുന്നതായും അവിടെയെത്തിയ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.’അവിദഗ്ധരും അര്‍ധ വൈദഗ്ധ്യമുള്ളവരും അഭ്യസ്തവിദ്യരുമായ യുവാക്കള്‍ യുദ്ധഭീതിയുള്ള മേഖലകളില്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയും ഉയര്‍ന്ന ശമ്പളത്തില്‍ സേവനം ചെയ്യാന്‍ തയ്യാറാവുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ട് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള വ്യാജ മറുപടികളല്ലാതെ മറ്റൊന്നുമല്ല.

ബി.ജെ.പിയില്‍ നിന്ന് അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺ​ഗ്രസ്

സംഘര്‍ഷ മേഖലകളില്‍ ജോലി തേടാന്‍ നിര്‍ബന്ധിതരാകുന്ന ഹരിയാനയിലെ യുവാക്കള്‍ നാളെ ബി.ജെ.പിയെ ഉചിതമായ പാഠം പഠിപ്പിക്കുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്ബാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശം. പത്ത് വര്‍ഷത്തിനുശേഷം ബി.ജെ.പിയില്‍ നിന്ന് അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺ​ഗ്രസ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *