ചെന്നൈ: ഉദയനിധി സ്റ്റാലിന് തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ലെന്ന് ബി.ജെ.പി. തമിഴ്‌നാട് ഉപാധ്യക്ഷൻ നാരായണൻ തിരുപ്പതി.
.കുടുംബരാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണമാണ് ഉദയനിധിയുടെ സ്ഥാനാരോഹണമെന്നും അദ്ദേഹം ആരോപിച്ചു. 2024 സെപ്തംബർ 29 ശനിയാഴ്ചയായിരുന്നു ഉദയനിധി സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്.
ഉദയനിധി സ്റ്റാലിന് ആവശ്യമായ പക്വത ഇല്ല
മുഖ്യമന്ത്രിയുടെ സവിശേഷാധികാരമാണ് മന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും നിയമിക്കുക എന്നത്. അതിനെ ഞങ്ങൾ തള്ളിക്കളയുന്നില്ല. അദ്ദേഹത്തിന് എല്ലാ അധികാരവുമുണ്ട്. എന്നാൽ, ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിയാകാനോ മന്ത്രിയാകാനോ ആവശ്യമായ പക്വത ഇല്ല.. സനാതന ധർമത്തെ ഇല്ലാതാക്കുമെന്ന് പറയുകയും അതിന് മാപ്പുപറയാതിരിക്കുകയും ചെയ്യുന്ന ഒരാൾക്ക് എങ്ങനെ ഉപമുഖ്യമന്ത്രിയാകാൻ കഴിമെന്നും’ അദ്ദേഹം ചോദിച്ചു.