റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാർട്ടി രണ്ടു ചേരികളിൽ : മുഖ്യമന്ത്രി അനുകൂലികളും മുഖ്യമന്ത്രി വിമർശകരും

September 26, 2024 - 5:09 am

തിരുവനന്തപുരം: പാർട്ടി ഇപ്പോൾ രണ്ടു ചേരികളായി തിരിഞ്ഞിരിക്കുകയാണ്. ഒന്ന് മുഖ്യമന്ത്രി അനുകൂലികളും മറ്റൊന്ന് മുഖ്യമന്ത്രി വിമർശകരും. രണ്ടുപക്ഷവും പരസ്പരം അന്വേഷണവും തെളിവു ശേഖരിക്കലുമാണ് ഇപ്പോൾ നടക്കുന്നത്. അൻവറിന്റെ ആരോപണങ്ങളാണ് ഇതിനൊക്കെ വഴിതെളിച്ചിരിക്കുന്നത്. അതേസമയം, സമ്മേളനകാലത്ത് സംഘടനാപരമായ നടപടികളും പരിശോധനയും പാടില്ലെന്ന വ്യവസ്ഥയുള്ളതിനാലാണ് പരാതികൾ സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിക്കാത്തതെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

പാർട്ടിക്കുള്ളിൽ രഹസ്യ പരിശോധന

.പി.വി അൻവർ എംഎൽഎ തൊടുത്തുവിടുന്ന ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ ചേരിതിരിവും തർക്കങ്ങളുമുണ്ടാക്കുന്നു. ഈയിടെ പാർട്ടിയിലെ ചില നേതാക്കൾക്ക് ചില കത്തുകളും ഫോട്ടോകളും ലഭിച്ചിരുന്നു ഇതാണ് അന്വേഷണങ്ങൾക്ക് കാരണമായത്. അൻവറിന്റെ . പിന്നിൽ ആരാണെന്ന് പാർട്ടിക്കുള്ളിൽ രഹസ്യ പരിശോധന നടക്കുന്നു. ഒരു സംസ്ഥാന കമ്മിറ്റിയംഗം വിദേശത്ത് പോയതിന്റെയും ചിലരുമായി കൂടിക്കാഴ്ച നടത്തിയതിന്റെയും ഫോട്ടോകളും വിവരങ്ങളുമാണ് ലഭിച്ചിട്ടുള്ളത്. ഈ കൂടിക്കാഴ്ചയ്ക്കുശേഷമാണ് പി.വി. അൻവർ ആരോപണവുമായി രംഗത്തെത്തിയത്. പാർട്ടി നേതാവിന്റെ വിദേശയാത്രയും അൻവർ ആരോപണം ഉന്നയിച്ചതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പാർട്ടിക്കുള്ളിലെ രഹസ്യ പരിശോധന.

ദുബായിൽ നടന്ന കൂടിക്കാഴ്ച

ദുബായിൽ നടന്ന കൂടിക്കാഴ്ച സംബന്ധിച്ചുള്ള വിവരങ്ങൾ കത്തിൽ വിവരിക്കുന്നുണ്ട്. ദുബായിലെ സ്വകാര്യ കമ്പനി പ്രതിനിധികളുമൊന്നിച്ച്‌ സംസ്ഥാന കമ്മിറ്റി അംഗം കേക്ക് മുറിച്ച്‌ ആഘോഷത്തിൽ പങ്കുചേരുന്നതിന്റെയും കമ്പനിപ്രതിനിധികളുമായി യോഗത്തിൽ പങ്കെടുക്കുന്നതിന്റെയും ഫോട്ടോയാണ് ഇതിനൊപ്പമുള്ളത്.

ഇതേ കമ്പനിയുടെ ഇടുക്കിയിലെ റിസോർട്ട്

ഇതേ കമ്പനി ഇടുക്കിയിൽ ഒരു റിസോർട്ട് തുടങ്ങിയിട്ടുണ്ട്. അതിന്റെ ഉദ്ഘാടനത്തിൽ പാർട്ടിപോലും അറിയാതെ സംസ്ഥാന നേതാവ് പങ്കെടുത്തിരുന്നു.റിസോർട്ട് ഉദ്ഘാടനത്തിന് ടൂറിസം മന്ത്രിയെ പങ്കെടുപ്പിക്കാൻ ദുബായിലെ കമ്പനി പ്രതിനിധികൾ ശ്രമിച്ചിരുന്നു. ഈ കമ്പനിയെ സംബന്ധിച്ച്‌ സി.പി.എം. ഇടുക്കി ജില്ലാനേതാക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ പരിപാടി ഒഴിവാക്കിയതെന്നാണ് വിവരം. അതിനെതിരെയുള്ള പരാതി ആ ജില്ലയിൽനിന്നുള്ള നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടുണ്ട്. ഇതൊന്നും ഇതുവരെ പാർട്ടി ഔദ്യോഗിക പരിശോധനയ്ക്കായി സെക്രട്ടേറിയറ്റ് യോഗത്തിൽപ്പോലും വെച്ചിട്ടില്ല.

കമ്പനിക്കായി സംസ്ഥാനകമ്മിറ്റി അംഗത്തിന്റെ സജീവഇടപെടൽ

അതേ കമ്പനിക്കായി സംസ്ഥാനകമ്മിറ്റി അംഗം സജീവമായി ഇടപെട്ടതാണ് പരാതി ഉയരാൻ കാരണമായത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരേ അടക്കം ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നേതാവിന്റെ വിദേശസന്ദർശനവും കൂടിക്കാഴ്ചയും ചർച്ചയാക്കാൻ ശ്രമമെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *