ഒടുവിൽ മൂന്നാമത്തെ ക്രെയ്നും വിഴിഞ്ഞം കരയ്ക്കെത്തിച്ചു; ഷെന്‍ ഹുവ 15 മടങ്ങും

വിഴിഞ്ഞം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പലിലെത്തിയ മൂന്നാമത്തെ ക്രെയ്നും കരയ്ക്കെത്തിച്ചു. തിങ്കളാഴ്ച മുതല്‍ ക്രെയ്ന്‍ ഇറക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതിനാല്‍ വൈകിട്ട് നാലോടെ കപ്പലിലെത്തിയ രാജ്യത്തെ തുറമുഖങ്ങളില്‍ ഉപയോഗിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ ക്രെയ്നായ ഷിപ്പ് ടു ഷോര്‍ ക്രെയ്ന്‍ കരയ്ക്കെത്തിച്ചു.

കണ്ടെയ്നര്‍ ഷിപ്പുകളില്‍ നിന്ന് ചരക്കുകള്‍ തുറമുഖത്ത് എത്തിക്കുന്നതിനാണ് ഇത്തരം ക്രെയ്നുകള്‍ ഉപയോഗിക്കുക. കപ്പലിലെത്തിയ ചൈനീസ് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് ക്രെയ്ന്‍ കരയിലെത്തിച്ചത്. നേരത്തെ രണ്ട് യാര്‍ഡ് ക്രെയ്നുകള്‍ കരയ്ക്കെത്തിച്ചു നിശ്ചിത സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്നു. യാര്‍ഡില്‍ നിന്ന് വാഹനങ്ങളില്‍ ചരക്ക് നീക്കത്തിനുള്ളതാണ് യാര്‍ഡ് ക്രെയ്ന്‍. ക്രെയ്നുകളുമായി ചൈനയില്‍ നിന്നെത്തിയ ആദ്യ കപ്പല്‍ ഷെന്‍ ഹുവ 15 ഉച്ചയ്ക്ക് തിരിച്ചു മടങ്ങും

Share
അഭിപ്രായം എഴുതാം