വീണ്ടും ഉരുൾപൊട്ടൽ സാധ്യത; നെടുങ്കണ്ടത്തു നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുന്നു

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് വീണ്ടും ഉരുൾപൊട്ടൽ സാധ്യത കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ചൊവ്വാഴ്ച പുലർച്ചെ ഉരുൾപൊട്ടിയ പ്രദേശത്ത് റവന്യു സംഘം നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് വീണ്ടും ഉരുള്‍ പൊട്ടാനുള്ള സാധ്യത കണ്ടെത്തിയത്. തുടർന്ന് മേഖലയില്‍ നിന്നും 25 കുടുംബങ്ങളെ മാറ്റി പാർ‌പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

കഴിഞ്ഞ പ്രളയ കാലത്ത് തന്നെ പ്രദേശത്തെ അപകടസാധ്യതാ മേഖലയായി കണക്കാക്കിയിരുന്നു. മഴ മുന്നറിയിപ്പ് കൂടി കണക്കിലെടുത്ത് പ്രദേശത്തെ 25 കുടുംബങ്ങളോട് മറ്റ് സ്ഥലങ്ങളിലുള്ള ബന്ധു വീടുകളിലേക്ക് താമസം മാറാൻ അറിയിച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് ക്യാമ്പുകള്‍ തുറക്കാനുള്ള സജ്ജീകരണമാണ് റവന്യു വകുപ്പ്.

Share
അഭിപ്രായം എഴുതാം