റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മൂന്ന് ഫോണുകൾ മോഷ്ടിച്ചു:യുവാവ് പിടിയിൽ

October 9, 2023 - 2:01 pm

മൂന്നാര്‍: മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച പ്രതി പിടിയിലായി. വട്ടവട സ്വദേശി നായക് രാജ് ആണ് മൂന്നാർ പൊലീസിന്‍റെ പിടിയിലായത്.

ശനിയാഴ്ച്ച വെളുപ്പിനാണ് നായക് രാജ് മൂന്നാർ ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ സ്ഥലത്തു നിന്ന് മൂന്ന് മൊബൈൽ ഫോണുകളും 1500 രൂപയും മോഷ്ടിച്ചത്. കണ്ടക്ടർമാരായ കലേഷ്, ജിനേഷ്, അഭിലാഷ് എന്നിവരുടെ മൊബൈൽ ഫോണുകളും കലേഷിന്റെ പേഴ്സിൽ ഉണ്ടായിരുന്ന 1500 രൂപയുമാണ് മോഷണം പോയത്.

പ്രതിയുടെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നാർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *