റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജീവനക്കാരന്‍ ഭക്ഷണം നല്‍കാന്‍ നേരം കൂട് അടയ്ക്കാന്‍ മറന്നു; മൃഗശാലയിലെ ജീവനക്കാരനെ സിംഹം കടിച്ചു കൊന്നു

October 2, 2023 - 7:07 pm

ടോക്കിയോ:ജപ്പാനില്‍ ഭക്ഷണം നല്‍കാനെത്തിയ മൃഗശാലയിലെ ജീവനക്കാരനെ സിംഹം കടിച്ചു കൊന്നു. 53കാരനായ കെനിച്ചി കട്ടോയാണ് മരിച്ചത്. ഭക്ഷണം കൊടുക്കുന്നതിനിടെ ജീവനക്കാരന്റെ കഴുത്തില്‍ കടിച്ചു പിടിക്കുകയായിരുന്നു സിംഹം. രക്തം വാര്‍ന്നു കിടന്ന കെനിച്ചിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജപ്പാനിലെ ടൊഹോക്കു സഫാരി പാര്‍ക്കില്‍ വ്യാഴാഴ്ചയാണ് സംഭവം. ജീവനക്കാരന്‍ ഭക്ഷണം നല്‍കാന്‍ നേരം കൂട് അടയ്ക്കാന്‍ മറന്നതാണ് അപകടത്തിന് കാരണമെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. ഭക്ഷണം നല്‍കുമ്പോള്‍ കൂടിനുള്ളിലെ രണ്ടാമത്തെ വാതില്‍ പൂട്ടിയിരിക്കണം. എന്നാല്‍, ജീവനക്കാരന്‍ വാതില്‍ അടയ്ക്കാതെയാണ് സിംഹത്തിന് ഭക്ഷണം നല്‍കിയത്. ഇതിലൂടെ സിംഹം പുറത്തുവന്ന് ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *