റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഞ്ചാബില്‍ കോണ്‍ഗ്രസ് എം.എല്‍.എ സുഖ്പാല്‍ സിങ് ഖയ്‌റ ലഹരി കേസില്‍ അറസ്റ്റില്‍

September 29, 2023 - 5:55 am

ന്യൂഡല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസ് എം.എല്‍.എ സുഖ്പാല്‍ സിങ് ഖയ്‌റ ലഹരി കേസില്‍ അറസ്റ്റില്‍. ബോലത് മണ്ഡലത്തിലെ എം.എല്‍.എയായ ഖയ്യെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്റെ ഛണ്ഡിഗഢിലെ വസതിയില്‍ നടത്തിയ റെയ്ഡിനൊടുവിലാണ് അറസ്റ്റ്.

എം.എല്‍.എക്കെതിരെ ജലാബാദ് പൊലീസ് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരികുന്നത്. ഫസില്‍ക്ക പൊലീസിലെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെത്തിയാണ് എം.എല്‍.എയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. അതേസമയം, അറസ്റ്റിനെ എതിര്‍ത്ത എം.എല്‍.എ പൊലീസിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *