റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തീക്കോയി.,വെള്ളികുളം പ്രദേശങ്ങളിൽ പകൽസമയങ്ങളിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതികൾ പിടിയിൽ

September 29, 2023 - 5:49 am

ഈരാറ്റുപേട്ട:തീക്കോയി.,വെള്ളികുളം പ്രദേശങ്ങളിൽ പകൽസമയങ്ങളിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതികൾ പിടിയിൽ

വെള്ളികുളം താന്നിപ്പൊതിയിൽ സജിമോൻ ടി സിയുടെ വീട്ടിൽ നിന്ന് നാലര പവൻ സ്വർണ്ണവും 7000 രൂപയും മോഷ്ടിച്ച അളനാട് ചിറക്കൽ വീട്ടിൽ സനു ബെന്നി(24).പ്രവിത്താനം അരിക്കുന്ന് ഉരപ്പുഴിക്കൽ വീട്ടിൽ അനിറ്റ്(20) എന്നിവരാണ് പിടിയിലായത് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധനയിലൂടെയാണ് പ്രതികൾ പിടിയിലായത് .

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ മാരായ വിഷ്ണു വി.വി, ഷാബുമോൻ, ഇക്ബാൽ, എ.എസ്.ഐ ബിജു, സി.പി.ഓ മാരായ അനീഷ്, ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, ജിനു ബിനേഷ്, അരുൺകുമാർ, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികൾ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *