റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന കഞ്ചാവ് ശേഖരവുമായി കൂറ്റനാട് യുവാവ് പിടിയില്‍

September 24, 2023 - 7:31 am

ചാലിശ്ശേരി: കൂറ്റനാട് വാവനൂരിൽ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിൽ. തെക്കേ വാവനൂർ കൊട്ടാരത്തിൽ വീട്ടിൽ ഷമീർ (30) ആണ് പിടിയിലായത്. ചാലിശ്ശേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഷമീർ താമസിക്കുന്ന വാവനൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്.

കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന് തുടർന്ന് ശനിയാഴ്ച്ച രാവിലെ ഏഴരയോടെ ചാലിശ്ശേരി സബ് ഇൻസ്പെക്ടർ ഋഷിപ്രസാദും സംഘവും പട്ടാമ്പി തഹസിൽദാർ കിഷോറിന്റെ സാന്നിധ്യത്തിൽ ഷമീറിന്റെ വീട് പരിശോധിക്കുകയും ബെഡ്റൂമിന്റെ ഷെൽഫിന്റെ മുകളിൽ രണ്ട് പ്ലാസ്റ്റിക് കവറുകളിലായി 1.760 കിലോ ഗ്രാം കഞ്ചാവും 4000 രൂപയും പ്രതി കഞ്ചാവ് തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ത്രാസും പോലീസ് പിടിച്ചെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *