റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2024 ട്വന്റി ലോകകപ്പ്; വേദികള്‍ പ്രഖ്യാപിച്ച് ഐസിസി

September 21, 2023 - 7:20 pm

2024 ട്വന്റി ലോകകപ്പ് നടക്കുന്ന യുഎസ്സിലെ 3 വേദികള്‍ പ്രഖ്യാപിച്ച് ഐസിസി. യുഎസും വെസ്റ്റ് ഇന്‍ഡീസുമാണ് അടുത്ത വർഷത്തെ ലോകകപ്പ് നടക്കുന്ന വേദികൾ. ഡല്ലാസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇവിടങ്ങളിലെ സ്‌റ്റേഡിയങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഐ സി സി വ്യക്തമാക്കി.

ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ട്വന്റി 20 ലോകകപ്പ് എന്ന പ്രത്യേകതയും 2024 ലെ ലോകകപ്പിനുണ്ട്. 20 രാജ്യങ്ങളാണ് 2024 ലോകകപ്പില്‍ പങ്കെടുക്കുന്നത്.ഡല്ലാസിലെ ഗ്രാന്‍ഡ് പ്രൈറി, ഫ്‌ളോറിഡയിലെ ബോവാര്‍ഡ് കണ്‍ട്രി, ന്യൂയോര്‍ക്കിലെ നാസൗ കണ്‍ട്രി എന്നിവയാണ് വേദിയായി തെരഞ്ഞെടുത്തത്.യുഎസ്സില്‍ ഇതാദ്യമായാണ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്. മേജര്‍ ലീഗ് ക്രിക്കറ്റിന്റെ വരവോടെ യു എസ്സില്‍ ക്രിക്കറ്റിന് നല്ല പ്രാധാന്യമാണ് ലഭിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *