റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

75 ലക്ഷം ഉജ്വല എല്‍പിജികണക്ഷന്‍ കൂടി

September 14, 2023 - 2:41 pm

ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി ഉജ്വല യോജന (പിഎംയുവൈ) വിപുലീകരിക്കാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് 75 ലക്ഷം എല്‍.പി.ജി. കണക്ഷനുകള്‍ കൂടി നല്‍കാന്‍ അംഗീകാരം നല്‍കിയത്.
2023-24 സാമ്പത്തികവര്‍ഷം മുതല്‍ 2025-26 വരെയുള്ള മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഇത്രയും കണക്ഷന്‍ അനുവദിക്കുക. ഇതോടെ പിഎംയുവൈ ഗുണഭോക്താക്കളുടെ ആകെ എണ്ണം 10.35 കോടിയായി ഉയരും.
ഉജ്വല 2.0യുടെ നിലവിലുള്ള രീതി അനുസരിച്ച്, ഉജ്വല ഗുണഭോക്താക്കള്‍ക്ക് ആദ്യത്തെ റീഫില്ലിങ്ങും സ്റ്റൗവും സൗജന്യമായി നല്‍കും. പിഎംയുവൈ ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 12 എണ്ണം വരെ റീഫില്‍ ചെയ്യുന്നതിന് 14.2 കിലോഗ്രാം എല്‍പിജി സിലിന്‍ഡറിന് 200 രൂപ സബ്‌സിഡിയാണ് ലക്ഷ്യമിടുന്നത്. പിഎംയുവൈ തുടരാതിരുന്നാല്‍, അര്‍ഹരായ ദരിദ്ര കുടുംബങ്ങള്‍ക്ക് പദ്ധതി പ്രകാരം ലഭിക്കേണ്ട ആനുകൂല്യം നഷ്ടമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *