മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന 59-ാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ സെമിഫൈനലില്‍. കാസര്‍കോഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കണ്ണൂര്‍ സെമിയിലേക്ക് മുന്നേറിയത്.
47-ം മിനുട്ടില്‍ ആദില്‍ അബ്ദുള്ള കണ്ണൂരിനു ലീഡ് നല്‍കി. 69-ാം മിനുട്ടില്‍ ജ്യോതിഷിലൂടെ കാസര്‍കോഡ് സമനില കണ്ടെത്തിയതോടെ കളി ആവേശകരമായി മാറി. എന്നാല്‍ 72-ാം മിനുട്ടില്‍ രണ്ടാം മഞ്ഞ കാര്‍ഡ് വാങ്ങി ജ്യോതിഷ് കളം വിട്ടതോടെ കാസര്‍ഗോഡ് 10 പേരായി ചുരുങ്ങി. തുടര്‍ന്ന് 81-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച് കൃഷ്ണരാജ് കണ്ണൂരിനെ സെമിയിലെത്തിച്ചു.



