റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെഅക്രമി കുത്തിയത് 16 തവണ

September 1, 2023 - 1:57 pm

ലക്‌നൗ: ബലാത്സംഗം ചെറുക്കുന്നതിനിടെ പെണ്‍കുട്ടിയെ അക്രമി കത്തികൊണ്ട് കുത്തിയത് 16 തവണ. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവിലെ കോത്വാലി ഏരിയയിലാണ് ക്രൂരസംഭവം നടന്നത്. പങ്കജ് റാവത്ത് എന്നയാളാണ് പ്രതി.
ഒരു വര്‍ഷമായി പ്രതി പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. ഇതേക്കുറിച്ച് പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രശ്‌നം പൊലീസ് ഒത്തുതീര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ കോച്ചിങ് ക്ലാസ് കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു വരികയായിരുന്നു പെണ്‍കുട്ടി. വഴിയില്‍വെച്ച് പങ്കജ് റാവത്തും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ തടഞ്ഞു. ശേഷം യുവാവ് ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു.
എന്നാല്‍ പെണ്‍കുട്ടി ശക്തമായി പ്രതിരോധിച്ചു. ഇതോടെയാണ് അക്രമി കത്തിയെടുത്ത് തുടരെ കുത്തിയത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ആളുകളെത്തിയപ്പോഴേക്കും 16 തവണ കുത്തേറ്റിരുന്നു. ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *