കൊല്ലം: കൊല്ലം ചിതറയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റു. ചടയമംഗലം എക്സൈസ് ഓഫിസിലെ ഉദ്യോഗസ്ഥരായ സബീർ, ഷൈജു എന്നിവർക്കാണ് അടിയേറ്റത്. ബൗണ്ടർമുക്ക് സ്വദേശിയായ കൃഷ്ണദാസ് എന്നയാളാണ് ഹെൽമെറ്റ് ഉപയോഗിച്ച് എക്സൈസ് ഉദ്യോഗസ്ഥരെ മർദിച്ചത്. 2023 ഓഗസ്റ്റ് 1 നാണ് സംഭവം
ചാരായ വിൽപ്പന നടത്തുന്നെന്ന വിവരത്തെ തുടർന്ന് കൃഷ്ണദാസിനെ കസ്റ്റഡിയിൽ എടുക്കുന്നതിനായി എത്തിയപ്പോഴായിരുന്നു സംഭവം. ഉദ്യോഗസ്ഥരെ മർദിച്ച ശേഷം കൃഷ്ണദാസ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കടന്നുകളഞ്ഞ പ്രതിക്കായി തെരച്ചിൽ തുടരുന്നു.




