റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലമ്പൂർ ഗവ.യുപി സ്കൂളിൽ നിന്നും പിടികൂടിയത് നാലടി നീളമുള്ള മൂർഖൻ പാമ്പിനെ.

July 31, 2023 - 6:55 pm

മലപ്പുറം: നിലമ്പൂർ ഗവ.മോഡൽ യുപി സ്കൂളിലെ സയൻസ് ലാബിന്‍റെ ഷോകെയ്സിൽ നിന്നു നാലടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. അധ്യാപകരാണ് ആദ്യം പാമ്പിനെ കണ്ടത്.

ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. സ്കൂളിൽ അറ്റകുറ്റപ്പണി നടക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു അധ്യാപകർ.ചേരയാകുമെന്നു കരുതി ഓടിച്ചുവിട്ടെങ്കിലും പാമ്പ് ഷോകെയ്സിൽ കയറി ഒളിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. ഇതോടെ നാലാം തവണയാണ് സ്കൂളിൽ നിന്നും പാമ്പിനെ പിടികൂടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *