റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുസ്ലിങ്ങൾ ചരിത്രപരമായ തെറ്റ് തിരുത്തണം

July 31, 2023 - 6:49 pm

വാരാണസി: ഗ്യാൻവാപി പള്ളിയുടെ കാര്യത്തിൽ ഹിന്ദു – മുസ്ലിം വിഭാഗങ്ങൾ തമ്മിൽ തുടരുന്ന തർക്കം പരിഹരിക്കാൻ സർക്കാർതലത്തിൽ ശ്രമം നടത്തുന്നുണ്ടെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഗ്യാൻവാപിക്കുള്ളിൽ വിഗ്രഹങ്ങളുണ്ട്, അത് ഹിന്ദുക്കൾ കൊണ്ടുചെന്നു വച്ചതല്ല. അതിനെ മോസ്ക് എന്നു വിളിച്ചാൽ തർക്കമുണ്ടാകും. മുസ്ലിം വിഭാഗം ചരിത്രപരമായ തെറ്റ് തിരുത്തുകയാണ് വേണ്ടത്- ആദിത്യനാഥ് വ്യക്തമാക്കി.

ഗ്യാൻവാപി മോസ്ക് ആണെങ്കിൽ അവിടെയെങ്ങനെ ത്രിശൂലം വന്നെന്നും ആദിത്യനാഥ് ചോദിച്ചു.

ഗ്യാൻവാപി മോസ്കിൽ സർവേ നടത്തി നിജസ്ഥിതി കണ്ടെത്താൻ വാരാണസി ജില്ലാ കോടതി നേരത്തെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം നൽകിയിരുന്നു.

ഇതിനെതിരായ ഹർജിയിൽ അലാഹാബാദ് ഹൈക്കോടതി വിധി പറയാനിരിക്കെയാണ് വാർത്താ ഏജൻസിക്കു നൽകി‍യ അഭിമുഖത്തിൽ ആദിത്യനാഥിന്‍റെ പരാമർശങ്ങൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *