റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാലുശേരി പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാവുന്നു.

July 26, 2023 - 1:26 pm

ബാലുശേരി : ബാലുശ്ശേരി കരുമല വളവിൽ ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് അപകടം. 2023 ജൂലൈ 26 ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ഡ്രൈവർ മലപ്പുറം സ്വദേശി അബ്ദുല്ലക്കുട്ടിക്ക് നിസാര പരുക്ക് പറ്റി. ഫുഡ് പ്രോഡക്റ്റുമായി മലപ്പുറത്തേക്ക് പോകുകയായിരുന്നു.

പന്നി റോഡ് മുറിച്ച് കടന്നതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ഡ്രൈവർ പറഞ്ഞു. ഹൈവെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. കാട്ടുപന്നികളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്നും അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *