റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പൂര്‍ കേസില്‍ ആറാമനായി പ്രായപൂര്‍ത്തിയാകാത്ത വ്യക്തി അറസ്റ്റില്‍

July 23, 2023 - 11:47 am

ഇംഫാല്‍: മണിപ്പൂര്‍ കേസില്‍ ആറാമനും അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത ആളാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ നാല് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.സംഭവം നടന്ന് 77 ദിവസത്തിന് ശേഷമാണ് കേസില്‍ ആദ്യ അറസ്റ്റ് നടന്നത്. മുഖ്യപ്രതി ഹെറാദാസ് (32) തൗബല്‍ ആണ് ആദ്യം അറസ്റ്റിലായത്. വീഡിയോയില്‍ ഉള്ള മറ്റു ആളുകളെ കൂടി കണ്ടെത്തുന്നതിന് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് മണിപ്പൂര്‍ പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സംഭവത്തില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മണിപ്പൂര്‍ സര്‍ക്കാരിന് നോട്ടീസയച്ചിരുന്നു.മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ മെയ് 4 നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. മെയ്‌തേയി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ (എസ്ടി) ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ കുക്കി, നാഗ സമുദായങ്ങള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് മെയ് 3 മുതലാണ് മണിപ്പൂരില്‍ അക്രമം നടക്കുന്നത്. ഇതിന് പിന്നാലെയാണ് കുക്കി സമുദായത്തില്‍ പെട്ട സ്ത്രീകള്‍ക്ക് നേരെ ക്രൂരത അരങ്ങേറിയത്. സ്ത്രീകളില്‍ ഒരാള്‍ കാര്‍ഗില്‍ സൈനികന്റെ ഭാര്യയാണ്.സംഭവം നടന്ന് നാല്‍പത് ദിവസങ്ങളക്ക് ശേഷം ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പുറംലോകമറിയുന്നത്. കുകി വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മെയ്തി യുവതി എന്ന പേരില്‍ ഒരു വ്യാജ ചിത്രം പ്രചരിച്ചതാണ് രാജ്യത്തെ നാണം കെടുത്തിയ സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പ്രതികാരമായാണ് അക്രമികള്‍ കുകി വിഭാഗത്തിലെ യുവതികളെ നഗ്നരാക്കി നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *