ബെഞ്ചമിന്‍ നെതന്യാഹു ആശുപത്രിയില്‍

ടെല്‍ അവിവ്: ഇസ്റാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആശുപത്രിയില്‍. പേസ് മേക്കര്‍ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയക്കായാണ് അദ്ദേത്തെ ഷെബാ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇസ്റാഈല്‍ പ്രധാന മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാരോഗ്യം നിരീക്ഷിക്കാനുള്ള ഉപകരണം നേരത്തെ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേസ് മേക്കര്‍ ഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് കഴിയുകയാണെന്നും നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.
നെതന്യാഹുവിനെ നിരവധി പരിശോധനകള്‍ക്ക് വിധേയനാക്കിയതായും അദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ഷെബാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. അമിത് സേഗേവ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം