റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗോ ഫസ്റ്റ്: ആദ്യ അന്താരാഷ്ട്ര സര്‍വീസ് അബൂദബിയില്‍ നിന്ന് കണ്ണൂരിലേക്ക്

July 23, 2023 - 12:06 pm

അബൂദബി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പച്ചക്കൊടി വീശിയതോടെ ആശ്വാസത്തിലാണ് യുഎഇയിലെ പ്രവാസി മലയാളികള്‍. യുഎഇയില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ഗോ ഫസ്റ്റ് വിമാനത്തിനെയായിരുന്നു. ഗോ ഫസ്റ്റ് സര്‍വീസ് നിലച്ചതോടെ അബുദബിയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്ര ദുരിതപൂര്‍വ്വമാണ്.
ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഗോ ഫസ്റ്റ് ആഭ്യന്തര സര്‍വീസ് വീണ്ടും ആരംഭിക്കുമെങ്കിലും അന്താരാഷ്ട്ര സര്‍വീസ് സപ്തംബര്‍ മാസത്തിലാകും തുടക്കമാവുക. പശ്ചിമേഷ്യന്‍ മേഖലയില്‍ അബൂദബി, ദുബൈ, മസ്‌കറ്റ്, കുവൈറ്റ്, ദമാം എന്നിവിടങ്ങളില്‍ നിന്നും കണ്ണൂര്‍, ഡല്‍ഹി, ബോംബെ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഗോ ഫസ്റ്റ് പ്രധാനമായും സര്‍വീസ് നടത്തിയിരുന്നത്. അബൂദബി, ദുബൈ എന്നിവിടങ്ങളില്‍ നിന്നും ദിവസവും മറ്റിടങ്ങളില്‍ നിന്നും ആഴ്ചയില്‍ മൂന്നും സര്‍വീസായിരുന്നു ഉണ്ടായിരുന്നത്.ആദ്യ അന്താരാഷ്ട്ര സര്‍വീസ് യു എ ഇ കണ്ണൂര്‍ റൂട്ടിലായിരിക്കും. ഇതിനുള്ള നടപടികള്‍ ഗോ ഫസ്റ്റ് ആരംഭിച്ചു കഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അന്താരഷ്ട്ര സര്‍വീസിന്റെ ടിക്കറ്റ് ബുക്കിംഗ് സപ്തംബര്‍ മാസം ആദ്യം ആരംഭിക്കും. നിലവില്‍ അബൂദബി കണ്ണൂര്‍ റൂട്ടില്‍ ആയിരം ദിര്‍ഹമിന് മുകളിലാണ് ഒരു വശത്തേക്കുള്ള വിമാന നിരക്ക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *