റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി : ഉമ്മൻചാണ്ടി എന്ന അതുല്യ നേതാവിന്റെ വിയോഗത്തിന്റെ വേദനയിലാണ് ഇടുക്കി കഞ്ഞിക്കുഴിയിലെ ഉമ്മൻ ചാണ്ടി കോളനി നിവാസികൾ. വീടും റോഡും സ്‌കൂളും കമ്മ്യൂണിറ്റിഹാളും എല്ലാം ഈ ആദിവാസി ജനതക്ക് നൽകിയത് ഉമ്മൻ ചാണ്ടിയാണ്. ആ ജനകീയ നേതാവിന്റെ വിയോഗ വാർത്ത താങ്ങാവുന്നതിലും അപ്പുറമാണ് ഉമ്മൻ ചാണ്ടി കോളനി നിവാസികൾക്ക്.

95 വീട്ടുകാരാണ് ഉമ്മൻചാണ്ടി കോളനിയിലുള്ളത്. കുടുംബാംഗത്തെ പോലെയായിരുന്നു ഉമ്മൻചാണ്ടി എന്ന നേതാവ് ഇവർക്ക്. തിരിച്ച് ഉമ്മൻചാണ്ടിക്കും അതുപോലെ തന്നെ. 1974 ൽ ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി കുടിയിറക്കപ്പെട്ടവരെയാണ് കോളനിയിൽ പുനരധിവസിപ്പിച്ചിരിക്കുന്നത്. സ്ഥലത്തിന് പട്ടയം ലഭ്യമാക്കാനുള്ള ഇടപെടലുകൾ നടത്തിയ അന്ന് മുതൽ തുടങ്ങിയതാണ് ഇവരും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള ബന്ധം.

മുഖ്യമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ചേർത്ത് പിടിച്ച നേതാവിന്റെ വിയോഗ വാർത്ത ഇവർക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. 2016 ലാണ് അവസാനമായി ഉമ്മൻ ചാണ്ടി കോളനിയിലെത്തിയത്. തങ്ങളുടെ പ്രിയ നേതാവിനായി കോളനി നിവാസികൾ പ്രത്യേക പ്രാർത്ഥനകളും നടത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *