ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 15/07/23 ശനിയാഴ്ച യെല്ലോ അലേര്‍ട്ട് പ്രവചിച്ച് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം. രണ്ട് ദിവസം ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യമുനാ നദിയിലെ ജലനിരപ്പ് നേരിയതോതില്‍ കുറയുമ്പോഴും ഡല്‍ഹി വന്‍ പ്രളയ ഭീതിയിലാണ്. യമുന നദിയില്‍ ജലനിരപ്പ് അല്‍പം കുറഞ്ഞത് ജനങ്ങള്‍ക്ക് ആശ്വാസമായെങ്കിലും നഗരത്തിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. ഐടിഒ ചെങ്കോട്ട സുപ്രിംകോടതി അടക്കമുള്ള സുപ്രധാന മേഖലകള്‍ വെള്ളത്തിന് അടിയില്‍ തന്നെയാണ് ഉള്ളത്. പ്രളയം നേരിട്ട് ബാധിച്ച 24798 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വടക്ക് കിഴക്കിന് ഡല്‍ഹിയില്‍ വെള്ളക്കെട്ടില്‍ മൂന്നു കുട്ടികള്‍ മരിച്ചു.
ഡല്‍ഹിയില്‍ ജൂലൈ 15 ന് യെല്ലോ അലേര്‍ട്ട്
