റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദില്ലി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗിക അതിക്രമ പരാതിയിൽ മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡൻറും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ദില്ലി റോസ് അവന്യു കോടതി. ബ്രിജ് ഭൂഷൺ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. 2023 ജൂലൈ 18 ന് കേസ് പരിഗണിക്കുമ്പോൾ ഹാജരാകാനാണ് ദില്ലി റോസ് അവന്യു കോടതിയുടെ നിർദേശം.

ബ്രിജ് ഭൂഷണെതിരായ നടപടി തുടരുന്നതിനുള്ള നിരവധി തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഹാജരാകാൻ നിർദ്ദേശിച്ചത്. വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ.

ഗുസ്തി താരങ്ങൾ നൽകിയ ലൈംഗിക പീഡന കേസിൽ ബി ജെ പി എം പി ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം ദില്ലി പൊലീസ് നേരത്തെ സമർപ്പിച്ചിരുന്നു. ആറ് ഗുസ്തി താരങ്ങളുടെ പരാതിയിൽ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ദില്ലി പൊലീസ് റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത താരത്തിൻറെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസ് ചൂണ്ടികാട്ടിയത്. പെൺകുട്ടി മൊഴി പിൻവലിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ചാമ്പ്യൻ ഷിപ്പിൽ തോറ്റതിലുള്ള പ്രകോപനത്തിൽ ബ്രിജ് ഭൂഷണോടുള്ള ദേഷ്യം മൂലം പരാതി നൽകിയതാണെന്ന പെൺകുട്ടിയുടെ അച്ഛൻറെ മൊഴിയും വാദത്തിന് ബലം പകരാൻ പൊലീസ് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു.

അതേസമയം ബ്രിജ് ഭൂഷണെതിരായ പ്രത്യക്ഷ സമരം തത്കാലം അവസാനിപ്പിച്ചതായി ഗുസ്തി താരങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയാണ് താരങ്ങൾ പ്രത്യക്ഷ സമരം തത്കാലം അവസാനിപ്പിച്ചതായി കഴിഞ്ഞ മാസം അവസാനം പ്രഖ്യാപിച്ചത്. എന്നാൽ ബ്രിജ് ഭൂഷൺ രക്ഷപ്പെടുന്ന നിലയുണ്ടായാൽ സമരം വീണ്ടും ശക്തമാക്കുമെന്ന മുന്നറിയിപ്പും നൽകിയാണ് പ്രത്യക്ഷ സമരം തത്കാലം അവസാനിപ്പിച്ചതായി ഗുസ്തി താരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *