റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്നും 8 മൂർഖൻ പാമ്പിനെ പിടികൂടി

June 21, 2023 - 3:29 pm

മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ നിന്നും 2023 ജൂൺ 21 ന് 8 മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. വാർഡ് താത്കാലികമായി അടച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സർജിക്കൽ വാർഡിൽ നിന്നും വരാന്തയിൽ നിന്നുമായി പത്ത് മൂർഖൻ കുഞ്ഞുങ്ങളെയാണ് പിടിച്ചത്.

ജീവനക്കാരും ജില്ലാ ട്രോമ കെയർ പ്രവർത്തകരുമാണ് പാമ്പുകളെ പിടികൂടിയത്. ഇനിയും പാമ്പ് ഉണ്ടാകാനുള്ള സാധ്യതകളുമുണ്ട്. ഈ സാധ്യത കണക്കിലെടുത്ത് സർജിക്കൽ വാർഡ് അടച്ചത്.എട്ട് രോഗികൾ സർജിക്കൽ വാർഡിൽ കിടത്തി ചികിത്സയിൽ ഉണ്ടായിരുന്നു. ഇവരെ ഇവിടെ നിന്നും മെഡിക്കൽ വാർഡിലേക്ക് മാറ്റി.

സർജിക്കൽ വാർഡ് കുറച്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അടഞ്ഞ് കിടക്കുന്ന ഓപ്പറേഷൻ വാർഡിലും പാമ്പിൻ കുട്ടികൾ ഉണ്ടായിരുന്നു. സർജിക്കൽ വാർഡിന്റെ പിറകുവശം കാടുപിടിച്ചു കിടക്കുകയാണ്. വരാന്തയിലെയും പരിസരത്തെയും മാളങ്ങൾ അടച്ചു തുടങ്ങിയെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *