റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആളൊഴിഞ്ഞ വീട്ടിൽക്കയറി വിഷം കഴിച്ച യുവാവും യുവതിയും മരിച്ചു.

June 19, 2023 - 9:33 am

മറയൂർ ∙ വിനോദസഞ്ചാരികളായെത്തി ആളൊഴിഞ്ഞ വീട്ടിൽക്കയറി വിഷം കഴിച്ച യുവാവും യുവതിയും മരിച്ചു.തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി മദൻകുമാർ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) എന്നിവരാണു മരിച്ചത്. മറയൂർ – ഉദുമൽപേട്ട റോഡിൽ കരിമുട്ടി ഭാഗത്ത് പുഷ്പന്റെ വീട്ടിൽ കയറിയാണ് ഇവർ വിഷം കഴിച്ചത്. പുഷ്പൻ ടൗണിലേക്കു പോയ സമയത്താണു സംഭവം. 2023 ജൂൺ 18 നാണ് സംഭവം

അവശനിലയിലായ യുവതി രാത്രി ഒൻ‌പതോടെ റോഡിൽ കയറി ഒരു വാഹനം തടഞ്ഞു നിർത്തി വിഷം കഴിച്ചെന്നും രക്ഷിക്കണമെമെന്നും പറഞ്ഞു. മറയൂർ പൊലീസെത്തി ഇരുവരെയും സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. പിന്നീടു കോയമ്പത്തൂൽമെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *