റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസ്; കെ. സുധാകരൻ രണ്ടാം പ്രതി
കേസിൽ സുധാകരനെതിരായ തെളിവുകൾ കിട്ടിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം

June 12, 2023 - 7:04 pm

കൊച്ചി: മോൻസൻ മാവുങ്കൽ തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച്. സുധാകരനെ പ്രതി ചേർത്തുള്ള റിപ്പോർട്ട് ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിക്കും. സുധാകരനെ ബുധനാഴ്ച്ച ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.

കേസിൽ സുധാകരനെതിരായ തെളിവുകൾ കിട്ടിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം.

പുരാവസ്തു വിൽപ്പനക്കാരനാണെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് മോൻസൻ മാവുങ്കലിനെ അറസ്റ്റുചെയ്തത്. പരാതിക്കാരനായ അനൂപിൽ നിന്നും മോൻസൻ പണം വാങ്ങുമ്പോൾ സുധാകരനും ഒപ്പമുണ്ടായിരുന്നെന്ന് ആരോപണമുണ്ടായിരുന്നു. മാത്രമല്ല ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തു വന്നിരുന്നു. വിവാദങ്ങൾ ഉയർന്നപ്പോൾ ചികിത്സക്കായി എത്തിയ തന്‍റെ സാന്നിധ്യം മോൻസൻ‌ ദുരുപയോഗം ചെയ്യുകയായിരുന്നെന്നാണ് അന്ന് സുധാകരൻ പ്രതികരിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *