ഗോഡ് സ്പീഡ് ആൻഡ് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീൻ യേര് നേനി, വൈ. രവിശങ്കര്‍, അലൻ ആന്റണി. അനൂപ് വേണുഗോപാല്‍ എന്നിവർ ചേർന്ന് നിർമ്മിച്ച് ടൊവീനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍ തിലകം.ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ 27-ന് കൊച്ചിയില്‍ ആരംഭിക്കും.
ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 40 കോടി മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ഈ ചിത്രം പാൻ ഇന്ത്യൻ ചിത്രമായിട്ടാകും എത്തുക. ഭാവനയും ചിത്രത്തില്‍ ഒരു സുപ്രധാനവേഷത്തിലെത്തുന്നുണ്ട്.
വീണാ നന്ദകുമാര്‍, സൗബിൻ ഷാഹിര്‍, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മധുപാല്‍, ഗണപതി, അല്‍ത്താഫ് സലിം, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം,
അര്ജുൻ നന്ദകുമാര്‍, ഖാലീദ് റഹ്മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടൻ, അരുണ്‍ കുര്യൻ, ഷോണ്‍ സേവ്യര്‍, രജിത്ത്, ബിപിൻ ചന്ദ്രൻ, മാലാ പാര്‍വതി, ദേവിക ഗോപാല്നായര്, ആരാധ്യ, അഖില്‍ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീര്‍ മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ താരത്തെയാണ് ടൊവിനോ തോമസ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അഭിനയമേഖലയില്‍ സൂപ്പര്‍ താരപദവിയില്‍ നില്ക്കുന്ന ഡേവിഡ് പടിക്കലിന്റെ അഭിനയ ജീവിതത്തെ സാരമായി ബാധിക്കുന്ന ചില പ്രതിസന്ധികള്‍ കടന്നു വരുന്നു.
ഇതു തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും അതിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ ലാല്‍ ജൂനിയര്‍ അവതരിപ്പിക്കുന്നത്.
രചന- സുവിൻ സോമശേഖരൻ, സംഗീതം -യാക്സൻ ഗ്യാരി പെരേര, നേഹ നായര്‍. ഛായാഗ്രഹണം – ആല്‍ബി. എഡിറ്റിംഗ്- രതീഷ് രാജ്. കലാസംവിധാനം – പ്രശാന്ത് മാധവ്. മേക്കപ്പ്- ആര്.ജി. വയനാടൻ. കോസ്റ്റ്യും ഡിസൈൻ – യെക്താ ബട്ടട്ട്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിഥിൻ മൈക്കിള്‍.പ്രൊഡക്ഷൻ കണ്ട്രോളര്-മനോജ് കാരന്തൂര്‍. ഹൈദരബാദ്, മൂന്നാര്‍, കോവളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.

