സംസ്ഥാനത്ത് കോഴിയിറച്ചി വില 220 മുതൽ 250 വരെ

തിരുവനന്തപുരം: കേരളത്തിൽ കോഴി ഇറച്ചി വിലയിൽ വൻ വർധന. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് വില 220 മുതൽ 250 വരെയായി. കോഴി വില 160 മുതൽ 170 രൂപ വരെയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിയിറച്ചി വില കൂടിയത് 90 രൂപയാണ്. കോഴിവില കൂടിയതോടെ കോഴിമുട്ടയുടെ വിലയും വർധിച്ചു. ഒരു കോഴി മുട്ടയ്ക്ക് 6 രൂപയാണ് നിലവിലെ വില. 4-5 രൂപയായിരുന്ന മുട്ടയ്ക്കാണ് നിലവിൽ 6 രൂപയായത്.

ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഫാം ഉടമകൾ പറയുന്നു. എന്നാൽ അനാവശ്യമായി ഫാം ഉടമകൾ വില വർധിപ്പിക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി.

Share
അഭിപ്രായം എഴുതാം