പരിസ്ഥതി ദിനാചരണം: ഇടുക്കി ജില്ലാതല ഉദ്‌ഘാടനം കട്ടപ്പനയിൽ

കട്ടപ്പന : ഇടുക്കി ,സോഷ്യൽ ഫോറസ്‌ട്രിയുടെയും പരിസ്ഥിതി സംഘടനയായ ഗ്രീൻ ലീഫിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷതൈ വിതരണത്തിന്റെ ജില്ലാ തല ഉദ്‌ഘാടനവും നടന്നു. കട്ടപ്പന സി.എസ്‌ഐ ഗാർഡനിൽ വച്ചുനടന്ന പരിപാടിയുടെ ഔപചാരികമായ ഉദ്‌ഘാടനം 2023 ജൂൺ 5ന്‌ രാവിലെ 11 മണിക്ക്‌ ഇടുക്കി ജില്ലാ കളക്‌ടർ ഷീബാ ജോർജ്‌ ഐഎഎസ്‌ നിർവഹിച്ചു.

നഗരസഭ കൗൺസിലർ ജാൻസി ബേബി അദ്ധ്യക്ഷത വഹിച്ചു.ഗ്രീൻലീഫ്‌ ഫൗണ്ടർ സി.പിറോയി പരിസ്ഥിതി സന്ദേശം നൽകി. ബിനോയി, സോണിയ ,ജയചന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഇടുക്കി എ.സി.എഫ്‌ വിപിൻ ദാസ്‌ സ്വാഗതവും അജിത്‌ കൃതജ്ഞതയും അർപ്പിച്ചു. തുടർന്ന്‌ വൃക്ഷതൈ വിതരണം നടത്തി.

Share
അഭിപ്രായം എഴുതാം