ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രകൃതി: പ്രതീക്ഷ എന്ന പേരിൽ പരിസ്ഥിതിദിനഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം. പി. നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ആശുപത്രി അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന 200 വർഷത്തിലേറെ പഴക്കമുള്ള മഴമരത്തിനു വൃക്ഷ ശ്രേഷ്ഠ പുരസ്കാരം നൽകി.

ഏറോബിക് കമ്പോസ്റ്റ് ബൂത്ത്, പ്ലാസ്റ്റിക് റിക്കവറി സെന്റർ എന്നീ പദ്ധതികൾ യാഥാർഥ്യമാക്കിയ സൂപ്രണ്ട് ഡോ. ഷാഹിർഷായെ യോഗത്തിൽ അഭിനന്ദിച്ചു. തൊഴിലും കൃഷിയും സമന്വയിപ്പിച്ചു കൊണ്ടുപോകുന്ന ആശുപത്രി ജീവനക്കാരായ മിനി ജോസഫ് ,നേഴ്സിംഗ് സൂപ്രണ്ട് , നിഷ , സീനിയർ നഴ്സിംഗ് ഓഫീസർ ജിംസില, ഐ സി ടി സി (ICTC) കൗൺസിലർ എന്നിവർക്ക് “കർഷകശ്രീ” അവാർഡ് നൽകി ആദരിച്ചു. പ്രകൃതി സംരക്ഷണം വിഷയമാക്കിയുള്ള പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിച്ചു.

എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ആശുപത്രി സ്റ്റാഫ് വെൽഫെയർ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ ടി.ജെ. വിനോദ് എം. എൽ. എ.അധ്യക്ഷത വഹിച്ചു. കളക്ടർ എൻ. എസ്. കെ. ഉമേഷ് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആശ കെ. ജോൺ, എച്ച്.ഡി.എസ്. അംഗങ്ങളായ .എം .പി .രാധാകൃഷ്ണൻ, പി .എം .മുഹമ്മദ്ഹസ്സൻ, സീനുലാൽ, കെ വി. ബിജോയ്, കുര്യൻ എബ്രഹാം, പി .എസ്. പ്രകാശൻ, ബോസ്കോ വടുതല തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം