റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്കുനേരെ നഗ്നത പ്രദർശനം നടത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ

May 17, 2023 - 6:22 am

കൊച്ചി: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയ സഹയാത്രികൻ പിടിയിൽ. കോഴിക്കോട് സ്വദേശി സവാദിനെ യാണ് ബസ് ജീവനക്കാർ പിടികൂടി നെടുമ്പാശേരി പൊലീസിന് കൈമാറിയത്. 2023 മെയ് 16നാണ് സംഭവം തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ട സിനിമാപ്രവർത്തകയോടാണ് ഇയാൾ അങ്കമാലിയിൽ നിന്നും കയറിയപ്പോൾ മുതൽ മോശമായി പെരുമാറിയത്.

ബസിലെ സീറ്റിൽ ഈ യുവതിയെക്കൂടാതെ മറ്റൊരു യുവതിയുമുണ്ടായിരുന്നു. ഇവരോട് ചേർന്നിരുന്ന ശേഷം യുവതിക്കുനേരെ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. യുവതി സീറ്റിൽ നിന്നെഴുന്നേറ്റ് ഒച്ച വച്ചപ്പോൾ ഇയാൾ ബസിൽ നിന്നും ചാടിയിറങ്ങിയെങ്കിലും കണ്ടക്ടറും മറ്റു ചിലരും പിന്നാലെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. . തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *