പെരിന്തൽമണ്ണ: സ്വകാര്യ ആശുപത്രികൾ അവയവ മാറ്റത്തിന്റെ പേരിൽ വൻ തുക ഈടാക്കുന്നു. മിതമായ നിരക്കിൽ ചികിത്സ നൽകുന്ന ആശുപത്രികൾ കുറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേരളത്തിലെ സഹകരണ മേഖല വളർച്ചയുടെ വഴിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹകരണ മേഖല തകർക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമമുണ്ടായപ്പോൾ സാധാരണക്കാരാണ് പ്രതിരോധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മെയ് 16ന് പെരിന്തൽമണ്ണയിൽ അർബൺ ബാങ്കിന്റെ സെന്റിനറി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യ മന്ത്രി.
ബാങ്കിങ് മേഖലയിലെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് പെരിന്തൽമണ്ണ അർബൺ ബാങ്ക് പ്രവർത്തിക്കുന്നത്. നൂറു വർഷത്തെ അഭിമാനിയ്ക്കാവുന്ന പാരമ്പര്യം. സാധാരണ ജനങ്ങളുടെ ആശ്രയമാണ് സഹകരണ മേഖലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയുടെ വിശ്വാസ്യതയും ആവശ്യകതയും വർധിച്ചു വരികയാണ്. സർക്കാർ എല്ലാ പിന്തുണയും നൽകുന്നു. സഹകരണ മേഖലയെ തകർക്കാൻ നീക്കമുണ്ടായപ്പോൾ ജനങ്ങൾ ഒന്നിച്ചു നിന്നു പ്രതിരോധിച്ചു. മുഖ്യമന്ത്രി പറഞ്ഞു.