റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരന് കുത്തേറ്റു

May 15, 2023 - 11:30 am

ഷൊർണൂർ : ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. 2023 മെയ് 15ന് മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. ഗുരുവായൂർ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്.

വാക്ക് തർക്കത്തെ തുടർന്ന് സഹയാത്രികനായ അസീസ് കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേവദാസിന്റെ കണ്ണിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുത്തിയ യാത്രക്കാരൻ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആർ.പി.എഫിന്റെ പിടിയിലായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *