റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നാറിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്രതി പിടിയിൽ

May 11, 2023 - 11:01 am

ഇടുക്കി : മൂന്നാറിൽ പ്രണയം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്രതി പിടിയിൽ. ഒഡീഷ സ്വദേശി രാജ്കുമാർ നായികിനെയാണ് മൂന്നാർ പൊലീസ് പിടികൂടിയത്. മൂന്നാറിൽ നിന്നും എട്ട് ദിവസം 4600 റോളം കിലോ മീറ്റർ കാറിൽ സഞ്ചരിച്ച് ഒഡീഷയിലെത്തിയാണ് പ്രതി രാജ്കുമാർ നായികിനെ മൂന്നാർ പോലീസ് സാഹസീകമായി കുട്ടികൊണ്ടുവന്നത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ഒഡീഷ സ്വദേശി രാജകുമാർ നായിക് ഇടുക്കി മാങ്കുളത്ത് ജോലിക്ക് എത്തുന്നു. തുടർന്ന് ഇയാളുടെ താമസസ്ഥലത്തിനടുത്തുള്ള വിദ്യാർഥിനിയുമായി അടുപ്പത്തിലായി. പെൺകുട്ടിയെ തന്ത്രപരമായി പ്രതി ആളില്ലാത്ത സ്ഥലത്ത് എത്തിച്ച് ബലപ്രയോഗത്തിലൂടെ നഗ്ന ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ രാജകുമാർ പെൺകുട്ടിയെ പീഡിപ്പിച്ചു. ഒടുവിൽ പെൺകുട്ടി പീഡന വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇതോടെ പ്രതി ഒഡീഷയിലേക്ക് കടന്നു. പിന്നെയും ഫോണിലൂടെ പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതോടെ പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് ഒഡീഷയിൽ എത്തിയാണ് രാജകുമാറിനെ മൂന്നാർ പോലീസ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ സിഐ മനീഷ് കെ പൗലോസിനായിരുന്നു അന്വേഷണ ചുമതല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *