തിരുവനന്തപുരം : ട്രാഫിക് നിയമലംഘനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ ഉപയോഗിച്ച് കണ്ടെത്തി പിഴ ഈടാക്കുന്നതിനുള്ള സമയപരിധി നീട്ടി. എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് 2023 ജൂൺ അഞ്ച് മുതലാകും പിഴ ഈടാക്കിത്തുടങ്ങുക. ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇരുചക്ര വാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളെ കൊണ്ടു പോകുന്നതിന് ഇളവ് നൽകുന്നതിൽ നിയമോപദേശം തേടാനും തീരുമാനമായി. 2023 ഏപ്രിൽ 20 മുതലാണ് സംസ്ഥാനത്ത് എ ഐ ക്യാമറകൾ മിഴി തുറന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ 726 എ ഐ ക്യാമറകളാണ് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നത്. കനത്ത പിഴയാണ് നിയമലംഘനങ്ങൾക്ക് ഈടാക്കുക. മെയ് 19 കഴിഞ്ഞ് പിഴ ഈടാക്കിത്തുടങ്ങുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. മെയ് 19 വരെ ബോധവത്കരണ മാസമായാണ് നിശ്ചയിച്ചിരുന്നത്. .
എ ഐ ക്യാമറ നിരീക്ഷിക്കുന്ന ട്രാഫിക് നിയമലംഘനങ്ങളും പിഴ വിവരങ്ങളും ഇങ്ങനെ:
ഹെൽമെറ്റില്ലാതെ ഇരുചക്ര യാത്ര ചെയ്താൽ 500.ഇരുചക്ര വാഹനത്തിൽ മൂന്നുപേർ യാത്ര ചെയ്താൽ 1000. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2000. സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്താൽ 500അമിത വേഗതയിൽ വാഹനം ഓടിച്ചാൽ 1500. അനധികൃതമായി വാഹനം പാർക്ക് ചെയ്താൽ 250. ലൈൻ ട്രാഫിക് ലംഘനം, അപകടകരമായ ഓവർ ടേക്കിങ്ങ് 2000. മിറർ ഇല്ലെങ്കിൽ 250. റെഡ് ലൈറ്റ് തെറ്റിച്ചാൽ കോടതിയ്ക്ക് കൈമാറും.



