പുനലൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കൊല്ലം: കൊല്ലം ജില്ലയിലെ പുനലൂരിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ നഴ്സ് വെട്ടിക്കവല സ്വദേശി നീതുവിൻ്റെ (32) മുഖത്തേക്കാണ് ഭർത്താവ് ബിബിൻ രാജു ആസിഡ് ഒഴിച്ചത്. 2023 ഏപ്രിൽ 30ന് വൈകിട്ട് പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിബിനെ പുനലൂർ പോലീസ് പിടികൂടി.  നീതുവിനെ വിദഗ്ദ്ധ നേരെചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Share
അഭിപ്രായം എഴുതാം