റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജ്യോതികയുടെ വര്‍ക്കൗട്ട്; വൈറലായി വീഡിയോ

May 1, 2023 - 1:01 pm

മുംബൈ: തലകുത്തി നിന്ന് കഠിന വര്‍ക്കൗട്ട് ചെയ്യുന്ന ജ്യോതികയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ തരംഗമാകുന്നു. ‘മോം’ തിരിച്ചിട്ടാല്‍ ‘വാവ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ. ഇതുവരെ നാല് മില്യണ്‍ കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.

മുംബൈയിലേക്ക് താമസം മാറിയെന്ന് കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 70 കോടി ചിലവഴിച്ച്‌ സൂര്യ ഒരു ഫ്‌ളാറ്റ് വാങ്ങിയെന്നും മക്കള്‍ രണ്ടു പേരേയും മുംബൈയിലെ സ്‌കൂളില്‍ ചേര്‍ത്തുവെന്നും ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിനൊപ്പം മക്കളുടെ വിദ്യാഭ്യാസം കൂടി പരിഗണിച്ചാണ് ഈ മാറ്റം എന്നുമാണ് സൂചന.

ഹിന്ദി വെബ് സീരീസില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജ്യോതിക. ഇതിന് പിന്നാലെ തന്റെ പുതിയ വര്‍ക്ക്‌ഔട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. മാളവിക മേനോന്‍, സാധിക വേണുഗോപാല്‍, ഗായത്രി ശങ്കര്‍ എന്നിവരെല്ലാം ജ്യോതികയെ അഭിനന്ദിച്ച്‌ കമന്റ് ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *