റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിന്റെ വന്ദേ ഭാരത് എക്‌സ്പ്രസ് 2023 ഏപ്രിൽ 25ന് ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: പരീക്ഷണ ഓട്ടം പൂർത്തിയാക്കി വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ തിരിച്ചെത്തി. 2023 ഏപ്രിൽ 17ന് പുലർച്ചെ 5.10നാണ് തിരുവനന്തപുരം ഈസ്റ്റിൽ നിന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് പുറപ്പെട്ടത്. കണ്ണൂരിൽ നിന്ന് 7 മണിക്കൂർ 20 മിനിറ്റ് എടുത്താണ് വന്ദേഭാരത് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.

7 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് എത്തിയത്. 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിൻ, ഉച്ചയ്ക്ക് 12.19ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. 7 മണിക്കൂറും 10 മിനിറ്റുമെടുത്താണ് കണ്ണൂരിലെത്തിയത്. യാത്ര പുറപ്പെട്ട് 50 മിനിറ്റുകൊണ്ട് കൊല്ലത്തെത്തിയ ട്രെയിൻ, 7.28ന് കോട്ടയത്തും 8.26ന് എറണാകുളം നോർത്ത് സ്‌റ്റേഷനിലും എത്തി. തൃശൂരിൽ 9.37നും തിരൂരിൽ 10.48നും 11.17 ന് കോഴിക്കോടും 12.20ന് കണ്ണൂരിലും എത്തി. നിലവിൽ പ്രതീക്ഷിച്ചവേഗം കൈവരിക്കാൻ ആയെന്നും ഭാവിയിൽ കൂടുതൽ വേഗം ആർജിക്കാനാകുമെന്നും ലോക്കോ പൈലറ്റ് പ്രതികരിച്ചു.

പരീക്ഷണ ഓട്ടത്തിന്റെ അടിസ്ഥാനത്തിൽ ട്രെയിനിന്റെ ഷെഡ്യൂൾ റെയിൽവേ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ട്രെയിൻ പുറപ്പെടുന്ന സമയം, സ്‌റ്റോപ്പുകൾ, നിരക്കുകൾ എന്നിവ ഇതിലുണ്ടാകും. തിരുവനന്തപുരത്തു നിന്നും 1071 രൂപയായിരിക്കും കണ്ണൂരിലേക്കുള്ള കുറഞ്ഞ യാത്രാ നിരക്കെന്നാണ് സൂചന. 2023 ഏപ്രിൽ 25ന് പ്രധാനമന്ത്രി കേരളത്തിന്റെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *