റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റബ്ബർ ആക്ട് രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾക്ക് കോട്ടയത്ത് 2023 ഏപ്രിൽ 18ന് തിരിതെളിയും

April 18, 2023 - 12:19 pm

കോട്ടയം: റബ്ബർ ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം 2023 ഏപ്രിൽ 18ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. 1947ലാണ് ​റബ്ബർ ആ​ക്ട് രൂ​പ​വ​ത്ക​രി​ച്ച​ത്. റബ്ബർ ആക്ട് രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഏപ്രിൽ 18ന് കേരളത്തിലെത്തും. ഒരു കിലോ റബ്ബർ ഷീറ്റിന് 250 രൂപ ലഭിക്കുമെന്ന കർഷകരുടെ ആഗ്രഹം സഫലമാകുമോ എന്ന് കാത്തിരുന്ന് കാണാം. രാ​ജ്യ​ത്തെ റബ്ബർ കൃ​ഷി​യും റബ്ബ​റു​ത്പ​ന്ന​നി​ർമാ​ണ​വും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ബോ​ർഡി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ 75 വ​ർഷ​ത്തെ നേ​ട്ട​ങ്ങ​ളാ​ണു വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്ന​ത്.

അതേസമയം സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് ബിജെപി നൽകിയ വാക്ക് പാലിക്കണമെന്നും റബ്ബറിന് കിലോയ്ക്ക് 300 രൂപയായി താങ്ങുവില പ്രഖ്യാപിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എംപി ആവശ്യപ്പെട്ടു. ക്രിസ്ത്യൻ മുസ്ലീം വീടുകളിൽ നടത്തുന്ന പ്രഹസന സന്ദർശനം പോലെ, കേന്ദ്രമന്ത്രിയുടെ റബ്ബർ ബോർഡ് പരിപാടിയെ തരംതാഴ്ത്തിയാൽ, അത് കർഷകരോടുള്ള കൊടിയ വഞ്ചനയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *