റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏപ്രില്‍ 20-ന് നീലവെളിച്ചം എത്തുന്നു

April 11, 2023 - 2:38 pm

കൊച്ചി: വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലവെളിച്ചം. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം ഏപ്രില്‍ ഇരുപതിന് പ്രദര്‍ശനത്തിനെത്തുന്നു.

ഇന്നിന്റെ ഭാവ രൂപത്തില്‍ ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഒ പി എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, അഭിരാം രാധാകൃഷ്ണന്‍, പ്രമോദ് വെളിയനാട് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

കാലാതീതമായി സംഗീത മനസ്സുകളിലൂടെ പകര്‍ന്ന് ഇന്നും മറയാതെ കളിയാടുന്ന പ്രതിഭകളായ എം എസ് ബാബുരാജ് പി ഭാസ്ക്കരന്‍ മാഷ് ടീമിന്റെ ഏവരുടെയും ഹൃദയത്തില്‍ പതിപ്പിച്ച, ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ആ ചിത്രത്തിലെ ഗാനങ്ങള്‍ ആധുനിക സാങ്കേതിക മികവില്‍ സംഗീത സംവിധായകരായ ബിജിബാല്‍, റെക്സ് വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്നു.

ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റര്‍ വി സാജനാണ്. സഹ നിര്‍മ്മാണം- സജിന്‍ അലി പുലക്കല്‍, അബ്ബാസ് പുതുപ്പറമ്പില്‍, അഡീഷണല്‍ സ്ക്രിപ്റ്റ്-ഹൃഷികേശ് ഭാസ്കരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോതിഷ് ശങ്കര്‍, സൗണ്ട് മിക്സിംഗ്-വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈന്‍-വിഷ്ണു ഗോവിന്ദ്, നിക്സണ്‍ ജോര്‍ജ്. കോസ്റ്റ്യൂം ഡിസൈനര്‍-സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ആബിദ് അബു, അഗസ്റ്റിന്‍ ജോര്‍ജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബെന്നി കട്ടപ്പന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഹരീഷ് തെക്കേപ്പാട്ട്, ബിബിന്‍ രവീന്ദ്രന്‍, സ്റ്റില്‍സ്-ആര്‍ റോഷന്‍,ഡിഐ കളറിസ്റ്റ്-രംഗ, വിഎഫ്‌എക്സ്- മൈന്‍ഡ്സ്റ്റൈന്‍ സ്റ്റുഡിയോസ്. പി ആര്‍ ഒ-എ എസ് ദിനേശ് എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *