റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിച്ച സുദീപ് ബി.ജെ.പിക്കായി പ്രചാരണം നടത്തും

April 6, 2023 - 12:35 pm

ബംഗളൂരു: കന്നഡ സൂപ്പര്‍താരം കിച്ച സുദീപ് വരുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനിറങ്ങും. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും താരം വ്യക്തമാക്കി. ”ഞാന്‍ ബി.ജെ.പിക്ക് വേണ്ടി മാത്രമെ പ്രചാരണം നടത്തൂ, തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല” സുദീപ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊെമ്മെയ്ക്കൊപ്പമാണു അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്. ”ബഹുമാനപ്പെട്ട ബൊെമ്മെ സാറിനെ ഞാന്‍ പിന്തുണ നല്‍കുന്നു” മുഖ്യമന്ത്രിയെ തന്റെ ഗോഡ്ഫാദര്‍ എന്ന് പരാമര്‍ശിച്ചുകൊണ്ട് കിച്ച സുദീപ് പറഞ്ഞു. മുഖ്യമന്ത്രി ബൊെമ്മെയെ പിന്തുണയ്ക്കുന്നുവെന്നു പറയുമ്പോള്‍ അദ്ദേഹം നിര്‍ദേശിക്കുന്ന എല്ലാവരെയും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തോടു യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ”മോദി എടുത്ത ചില തീരുമാനങ്ങളെ ഞാന്‍ പൂര്‍ണ്ണമായും മാനിക്കുന്നു, എന്നാല്‍ ഇന്ന് ഇവിടെ ഇരിക്കുന്നതുമായി അതിനു യാതൊരു ബന്ധവുമില്ല” താരം പറഞ്ഞു. കര്‍ണാടകയില്‍ മേയ് 10ന് വോട്ടെടുപ്പും മെയ് 13-ന് വോട്ടെണ്ണലും നടക്കും. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ‘ഈച്ച’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസിലും ഇടംപിടിച്ച താരമാണ് കിച്ച സുദീപ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *