സ്‌റ്റോമി 1.2 ലക്ഷം ഡോളര്‍ ട്രംപിന് കോടതിച്ചെലവ് നല്‍കണം

ലോസാഞ്ചലസ്: മാനനഷ്ടക്കേസില്‍ തോറ്റതോടെ നീലച്ചിത്രനായിക സ്‌റ്റോമി ഡാനിയല്‍സ്, 1,21,000 ഡോളര്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നല്‍കാന്‍ കോടതി ഉത്തരവ്. കാലിഫോര്‍ണിയയിലെ യു.എസ്. സര്‍ക്യൂട്ട് കോടതി ആണ് ട്രംപിന് കോടതിച്ചെലവ് നല്‍കാന്‍ ഉത്തരവിട്ടത്. ഇതിനു മുന്‍പും ഡാനിയേല്‍സിനു മാനനഷ്ടക്കേസില്‍ തിരിച്ചടി നേരിട്ടിരുന്നു. ഇതോടെ 500,000 ഡോളര്‍ ട്രംപിന്റെ അഭിഭാഷകര്‍ക്ക് സറ്റോമി ഡാനിയല്‍സ് നല്‍കണം.

വഴിവിട്ട ബന്ധം മറച്ചുവയ്ക്കുന്നത് ട്രംപ് ഡാനിയേല്‍സിനു പണം നല്‍കിയ കേസില്‍ മന്‍ഹാറ്റനിലെ കോടതി അറസ്റ്റ് രേഖപ്പെടുത്തിയ 05/04/23 ബുധനാഴ്ചയാണ് സ്‌റ്റോമിക്കെതിരായ കോടതി വിധിയുണ്ടായത്. ട്രംപിന്റെ അറ്റോര്‍ണി ഹര്‍മീത് കെ.ധില്ലന്‍ ആണ് ഇക്കാര്യം അറിയിച്ച് ട്വീറ്റ് പങ്കുവച്ചത്. 2018 ലാണ് ട്രംപ് നടത്തിയ ട്വീറ്റുമായി ബന്ധപ്പെട്ട് സ്‌റ്റോമി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. എന്നാല്‍, സ്‌റ്റോമിയുമായുള്ള ബന്ധം മറച്ചുവയ്ക്കാന്‍ ട്രംപ് പണം നല്‍കിയ കേസുമായി ഇതിനു ബന്ധമില്ല.

2008ല്‍ സ്‌റ്റോമി ഡാനിയല്‍സുമായുണ്ടായ വഴിവിട്ട ബന്ധം ഒതുക്കിത്തീര്‍ക്കാന്‍ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പു 1.30 ലക്ഷം ഡോളര്‍ നല്‍കിയെന്നാണു കേസ്. ക്രിമിനല്‍ കേസില്‍ അറസ്റ്റിലാകുന്ന ആദ്യ യു.എസ്. മുന്‍ പ്രസിഡന്റാണ് ട്രംപ്. കേസുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലെ ട്രംപിന്റെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്കെതിരേ ജഡ്ജി താക്കീതു നല്‍കിയിരുന്നു. ഇതിനിടെയാണ് കലിഫോര്‍ണിയ കോടതിയുടെ ആശ്വാസ വിധിയുണ്ടായത്.

Share
അഭിപ്രായം എഴുതാം