റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് ഷോക്കേറ്റ് മരിച്ചു

April 3, 2023 - 4:59 pm

പട്ടാമ്പി: പട്ടാമ്പിയിൽ വാഷിംഗ് മെഷിനിൽ നിന്നും ഷോക്കറ്റ് ഡി വൈ എഫ് ഐ പ്രാദേശിക നേതാവായ യുവാവ് മരിച്ചു. ലിബർട്ടി സ്ട്രീറ്റിൽ പുല്ലാറട്ട് വീട്ടിൽ മാധവന്റെ മകൻ മഹേഷ് (29) ആണ് മരിച്ചത്. 2023 ഏപ്രിൽ 3ന് രാവിലെ 11 മണിക്കാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹേഷിൻറെ ജീവൻ രക്ഷിക്കാൻ ആയില്ല.

ഡി വൈ എഫ് ഐ കോഴിക്കുന്ന് യൂണിറ്റ് പ്രസിഡണ്ട് ആണ് മഹേഷ്. ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണത്തിലടക്കം സജീവമായിരുന്ന പ്രാദേശിക നേതാവാണ് ഇദ്ദേഹം. ഇയാളുടെ അപ്രതീക്ഷിത വിയോഗത്തിൽ നാട്ടുകാർ വലിയ ഞെട്ടലിലും വേദനയിലുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *